വാര്‍ഷിക ജനറല്‍ ബോഡി യോഗവും പ്രതിഷ്ഠാദിന ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു

കൊളവയല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ, ആഘോഷകമ്മിറ്റി രൂപീകരണ യോഗവും അടുത്ത വര്‍ഷത്തേക്കുള്ള കാര്യനിര്‍വ്വഹണ സമിതിയേയും മാതൃസമിതിയേയും പ്രഖ്യാപിക്കാനുമുള്ള ജനറല്‍ ബോഡി യോഗവും ക്ഷേത്ര പരിസരത്ത് ചേര്‍ന്നു. പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹ സംഘചാലക് ഉണ്ണികൃഷ്ണന്‍ മധുരമ്പാടി ‘ക്ഷേത്രം കൊണ്ട് സമൂഹികമാറ്റം’ എങ്ങനെ എന്ന വിഷയത്തില്‍ സംസാരിച്ചു.
പ്രവീണ്‍കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, അനില്‍ കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി രമേശന്‍ വാഴക്കോട് ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തെക്കിറിച്ച് വിശദീകരിച്ചു.
അടുത്ത വര്‍ഷത്തേക്കുള്ള കാര്യനിര്‍വ്വഹണ സമിതിയെ പ്രഖ്യാപിച്ചു.പ്രവീണ്‍ കൃഷ്ണന്‍ സ്വാഗതവും
സമിതി വൈസ്പ്രസിഡന്റ് അശോകന്‍ കൊത്തിക്കാല്‍ നന്ദിയും പറഞ്ഞു.
മെയ് 3,4,5 തീയ്യതികളില്‍ നടക്കുന്ന പ്രതിഷ്ഠാ ദിനോത്സവത്തിനായി പത്മനാഭന്‍ ചെയര്‍മാനായും കൊത്തിക്കാല്‍ ദാമോധരന്‍ കണ്‍വീനറായും ശ്രീജിത്ത് ട്രഷററായും 51അംഗ കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള മാതൃസമിതിയുടെ ഭാരവാഹികളായി. അജിത പ്രഭാകരന്‍ (പ്രസിഡന്റ്) , ഷീബവിനയന്‍ (വൈസ് പ്രസിഡന്റ്), അംബിക അശോകന്‍ (സെക്രട്ടറി), ബേബിമധു (ജോയിന്റ് സെക്രട്ടറി) ശാലിനി (ട്രഷറര്‍) എന്നിവരേയുംനിശ്ചയിച്ചു.

Spread the love
error: Content is protected !!