സത്യസായി സേവാ സംഘടനയും പ്രഡിക്റ്റീവ് ഹോമിയോപ്പതിയും ചേര്‍ന്ന് ഹോമിയോ പരിശോധന ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്:സേവന സന്നദ്ധ ആത്മീയ മേഖലകളില്‍നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സത്യസായി സേവാ സംഘടന കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രഡിക്റ്റീവ് ഹോമിയോപ്പതി കൊച്ചി ചാപ്റ്റവുംചേര്‍ന്ന്  ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡtuണ്‍ സിന്‍ഡ്രോം, ബുദ്ധി മാധ്യം, ജനിതക തകരാറുകള്‍, അവ സ്മാരംതുടങ്ങിയ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കായിഎല്ലാ മൂന്നു മാസത്തില്‍ ഒരിക്കല്‍യിസൗജന്യ ഹോമിയോ പരിശോധന ക്യാമ്പ്,സൗജന്യ മരുന്ന് വിതരണത്തിന്റെയും ആദ്യ ക്യാമ്പ്‌നടന്നു.

പുതിയകോട്ട സായി മന്ദിരത്തില്‍ നടന്ന ക്യാമ്പ്മുന്‍ ജില്ലാ സേവന വിഭാഗം കോഡിനേറ്റര്‍കോഡിനേറ്റര്‍ പ്രൊഫ:കെ.പി.ഭരതന്‍ ഉദ്ഘാടനം ചെയ്തു.മഹിളാ സര്‍വീസ് കോഡിനേറ്റര്‍ എം. പി.പ്രേമലത അധ്യക്ഷത വഹിച്ചു.മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സഞ്ജീവ് ലാസര്‍ക്യാമ്പ് വിശദീകരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം. ബല്‍രാജ്, ഡോ. ഉഷ ലാസര്‍, പി.വി.അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ പി.എം.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലക്ക് അകത്തും പുറത്തും ഉള്ള എട്ട്‌ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പരിശോധന നടത്തിമരുന്ന് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരുന്ന് വിതരണവും നടന്നു. മൂന്നു മാസത്തിലൊരിക്കലാണ്പരിശോധന ക്യാമ്പ് നടക്കുന്നത്.ക്യാമ്പിന്റെ ഭാഗമായിഭജനയുംനടന്നു.

Spread the love
error: Content is protected !!