അമ്പലത്തറ പന്നിക്കൂറില്‍ ബൈക്കിന് തീവെച്ച പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീ വെച്ച് വീടിനും തീപിടിച്ചു. തടയാന്‍ ശ്രമിച്ച ഗൃഹനാഥന് പൊള്ളലേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇരിയ മുട്ടിച്ചരലില്‍ താമസിക്കുന്ന കണ്ണൂര്‍ ചെമ്പേരി
ചുവട്ടനിയില്‍ എബിന്‍ അബ്രഹാം (36)നെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 22 ന് വൈകീട്ട് പന്നിക്കൂറിലെ കൊട്ടാരത്തില്‍ ജോയി ആന്റണി (62) യുടെ വീട്ടില്‍ എത്തിയ
എബിന്‍ അബ്രഹാം വീട്ടില്‍ അതിക്രമിച്ച് കയറി റബ്ബര്‍ പാലിന്റെ പണം ആവശ്യപ്പെട്ടിരുന്നു. പണം കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ജോയ് ആന്റണിയെയും ഭാര്യ ജാന്‍സിയെയും അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ പെട്രോള്‍ പൈപ്പ് ഊരിയാണ് തീ വെച്ചത്. തീപടര്‍ന്ന് വീടിന്റെ ജനാല, വയറിംഗ് ഉള്‍പ്പെടെ കത്തി. തടയാന്‍ ശ്രമിക്കുച്ച ജോയിക്ക് പൊള്ളലേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Spread the love
error: Content is protected !!