കാഞ്ഞങ്ങാട്:-കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥനിര്‍ണായക ഇടപെടല്‍ നടത്തുന്നപ്രവാസി സംഘം അംഗങ്ങള്‍ഒഴിവുകാലത്ത്‌നാട്ടില്‍ തിരിച്ചെത്തുന്നവരെയും,പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍കഴിയുന്ന ആളുകളെയും,കൃഷിക്കാരുടെയും നാട്ടുകാരുടെയും സഹായത്താല്‍അതിയാമ്പൂരിലെ ഒന്നരയേക്കര്‍ തരിശ് സ്ഥലത്ത് നടത്തിയനെല്‍കൃഷി വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ നടത്തുന്നതോടൊപ്പംപിന്നാലെ തൊട്ടടുത്തുള്ള തരിശായ സ്ഥലത്ത്‌നടത്തുന്ന പച്ചക്കറി കൃഷിക്കൊരുങ്ങി കേരള പ്രവാസി സംഘം ബല്ല യൂണിറ്റ് സെക്രട്ടറി. കെ പി സുരേശന്റെ നേതൃത്വത്തിലാണ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കൃഷി ആരംഭിച്ചത്. ശനിയാഴ്ച ജില്ലാ സെക്രട്ടറി പി ചന്ദ്രന്റെ നേതൃത്വത്തില്‍ വിളവെടുപ്പ് ആരംഭിക്കുകയും പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. വിഷു വിപണി ലക്ഷ്യമിട്ടാണ് പച്ചക്കറി വിത്തിറക്കി ഉദ്ഘാടനം ചെയ്തുകെ പി സുരേശന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അടോട്ട് സുരേന്ദ്രന്‍, പ്രസിഡന്റ് വി വി രാഘവന്‍, ഷാജി എടമുണ്ട,എം ഗംഗാധരന്‍, എ വേണു, ചന്ദ്രന്‍ മണ്ണടി,കെ ശശിധരന്‍, പി പ്രജീഷ്, എം കെ ബാലന്‍, ബാലന്‍ കുന്നുമ്മല്‍, തമ്പാന്‍ ഉദയംകുന്ന് എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി പി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ കെ ചന്ദ്രനെ ജില്ല സെക്രട്ടറിസന്ദര്‍ശിച്ചു.