ശ്രീ സത്യസായി സേവാസംഘടന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് 3 ന്

കാഞ്ഞങ്ങാട്: ശ്രീ സത്യസായി സേവാസംഘാടന കാസര്‍കോട് പ്രതീക്ഷ എന്ന പേരില്‍ മാര്‍ച്ച് 3ന് ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹൊസ്ദുര്‍ഗ് മരിയമ്മന്‍ കോവിലിന് സമീപത്തുള്ള സത്യസായി സേവാ സമിതി മന്ദിരത്തില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ് ക്യാമ്പ് .ഓട്ടിസം ,സെറിബ്രല്‍ പാള്‍സി ,ഡൗണ്‍ സിന്‍ഡ്രോം ,ബുദ്ധിമാന്ദ്യം ,ജനിതക തകരാറുകള്‍, അപസ്മാരം ,എഡിഎച്ച്ഡി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കായി ആണ് ക്യാമ്പ് .മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഡിക്റ്റിവ് ഹോമിയോ ഡോക്ടര്‍മാരുടെ കൊച്ചി കേന്ദ്രമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത് .പത്തില്‍ അധികം ഡോക്ടര്‍മാരുടെ സേവനവും മരുന്നും സൗജന്യമാണ്.
ഇതിന്റെ തുടര്‍ ക്യാമ്പുകള്‍ മൂന്ന് മാസം കൂടുമ്പോള്‍ നടക്കുമെന്ന് ഡോ. ആര്‍.സതീഷ് കുമാര്‍, ഡോ.സഞ്ജീവ് ലാസര്‍ ,പി എം.ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 8547 204910,9495179317.

Spread the love
error: Content is protected !!