സമസ്ത നേതക്കള്‍ മെട്രോ മുഹമ്മദ് ഹാജിയുടെ കബര്‍ സിയാറത്ത് നടത്തി

കാഞ്ഞങ്ങാട്: എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ആയിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ഖബര്‍ സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ നടത്തി. ഇന്ന് മാണി ക്കോത്ത് നടന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലി നെത്തിയ സമസ്ത നേതാക്കളായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍,സയ്യിദ് മുബശിര്‍ തങ്ങള്‍ ജുമലുല്ലൈമി
സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തള്ളി, റശീദ് ഫൈസി വെള്ളായിക്കോട്, സി.കെ.കെ മാണിയൂര്‍, ഡോ. ജാബിര്‍ ഹുദവി, ഒ.പി.എംഅഷ്റഫ് ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, സുബൈര്‍ മാസ്റ്റര്‍,ജലീല്‍ മാസ്റ്റര്‍ നാസര്‍ ഫൈസി കൂടത്തായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ കബര്‍ സിയാറത്തിന് സംബന്ധിച്ചു. ബഷീര്‍ വെള്ളി ക്കോത്ത്, സി മുഹമ്മദ് കുഞ്ഞി, ബഷീര്‍ ചിത്താരി, മുഹമ്മദലി പീടികയില്‍, ഹസന്‍ യാഫ, ജബ്ബാര്‍ ചിത്താരി, ഫൈസല്‍ ചിത്താരി, അബൂബക്കര്‍ ഹാജി, സു ബൈര്‍ ബ്രിട്ടീഷ് എന്നിവരും കൂ ടെയുണ്ടായിരുന്നു.

Spread the love
error: Content is protected !!