ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു

പടന്നക്കാട് : ഫിദല്‍ ക്രിയേഷന്റെ ബാനറില്‍ പി.വി മണി കൊട്രച്ചാല്‍ നിര്‍മ്മിച്ച് വിപിന്‍ കെ പി എ സി രചനയും സംവിധാനവും നിര്‍വഹിച്ച ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഹ്രസ്വ ചിത്രം കൊട്രച്ചാല്‍ ഗാലക്‌സി ആട്‌സ് ആന്റ് സ്‌പോട്‌സ് വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വെച്ച് വന്‍ ജനസാഗര സദസ്സില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടന്‍ പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ആദ്യ പ്രദര്‍ശനം സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സന്ദേശവുമായാണ് ഈ ചിത്രം ഫിദല്‍ ക്രിയേഷന്റെ ബാനറില്‍ പി.വി മണി കൊട്രച്ചാല്‍ നിര്‍മ്മിച്ചിട്ടുള്ളത്. പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു സംവിധായകന്‍ വിപിഷ് അദ്ധ്യക്ഷത വഹിച്ചു. ഗാലക്‌സി ഗ്രന്ഥാലയം പ്രസിഡന്റ് സുരേഷ്.കെ.വി, രാജപുരം സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.വി മനോജ്, സുരേഷ് കൊട്രച്ചാല്‍, ഗാലക്‌സി സെക്രട്ടറി ശരത്ത് എന്നിവര്‍ സംസാരിച്ചു. പി വി മണി കൊട്രച്ചാല്‍ സ്വാഗതവും മധു കെ വി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!