കാഞ്ഞങ്ങാട് – ബര്‍ട്രണ്ട് റസ്സല്‍ പറഞ്ഞത് പോലെ ഫാസിസം ആദ്യം വിഡ്ഢികളെ മോഹിപ്പിക്കുകയും, പിന്നീട് ബുദ്ധിമാന്‍മാരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ അരങ്ങേറികൊണ്ടിരിക്കുന്നതെന്ന് പ്രശക്തചരിത്രകാരന്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ മുന്‍ അദ്ധ്യക്ഷനുമായ ഡോ: കേശവന്‍ വെളുത്താട്ട് പറഞ്ഞു. ഇന്ത്യയെ യഥാര്‍ത്ഥത്തില്‍ കണ്ടെത്തിയിട്ടില്ലാത്തവര്‍ ഇന്ത്യയെ തെറ്റായ നിലയില്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു. ഒരു ദേശ രാഷ്ടമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്പിനെ ഇതില്ലാതാക്കുമെന്നും ഡോ: വെളുത്താട്ട് കാഞ്ഞങ്ങാട് സെക്കുലര്‍ ഫോറം സംഘടിപ്പിച്ച ‘മതത്തിന്റെ രാഷ്ട്രീയം, നാം എങ്ങോട്ട് ‘ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംവാദത്തില്‍ ഡോ: ഖാദര്‍ മാങ്ങാട്, ഡോ: അജയ് കുമാര്‍ കോടോത്ത്, ഡോ: ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു. ഫോറം പ്രസിഡണ്ട് അഡ്വ: ടി.കെ. സുധാകരന്‍, അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രാജേന്ദ്രന്‍ സ്വാഗതവും, സി.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.