ബ്രദേഴ്‌സ് എഫ് സി കൊന്നനംകാട് സംഘടിപ്പിച്ച രണ്ടാമത് ഫൈവ്‌സ് ഫുട്ബോള്‍ മത്സരം: ടൗണ്‍ ടീം ബളാല്‍ ജേതാക്കളായി

ബളാല്‍ : കൊന്നനംകാട് ബ്രദേഴ്‌സ് എഫ് സി ക്ലബ്ബിന്റെ രണ്ടാമത് ഫൈവ്‌സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍
ടൗണ്‍ ടീം ബളാല്‍ ജേതാക്കളായി. രണ്ട് ദിവസങ്ങളിലായി ജില്ലയിലെ പ്രമുഖരായ 36ഓളം ടീമുകള്‍ പങ്കെടുത്തു. ടൗണ്‍ ടീം ബളാലിന്റെ ബി. രണ്ടും സ്ഥാനം കരസ്ഥമാക്കി. വാര്‍ഡ് മെമ്പര്‍ സന്ധ്യ ശിവന്‍ ഉദ്ഘാടനം ചെയ്തു പൊതുപ്രവര്‍ത്തകന്‍ ഷിബു പാണത്തൂര്‍ മുഖ്യാതിഥിയായി.പ്രമോട്ടര്‍ ആനന്ദ് സംസാരിച്ചു.രമേശന്‍ കൊന്നനംകാട് സ്വാഗതവും സതീശന്‍ കൊന്നനംകാട് നന്ദിയും പറഞ്ഞു.

 

 

Spread the love
error: Content is protected !!