local news

ടി.എസ് തിരുമുമ്പ് സംസ്‌ക്കാരിക സമുച്ചയം നാടിന് സമര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക: ക്രിയേറ്റീവ് കലാ-സാംസ്‌കാരിക വേദി കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ അനുവദിച്ച് പണി പൂര്‍ത്തിയായ ടി. സുബ്രഹ്‌മണ്യന്‍ തിരുമുമ്പ് (ടി.എസ് തിരുമുമ്പ് ) സാംസ്‌ക്കാരിക സമുച്ചയം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കാഞ്ഞങ്ങാട്ടെ കലാ-സാംസ്‌കാരിക വേദിയായ ‘ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി കാഞ്ഞങ്ങാട് ‘ എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.

സാംസ്‌ക്കാരിക വകുപ്പിന് റവന്യൂ വകുപ്പ് കൈമാറിയ അമ്പലത്തറ വില്ലേജിലെ റിസര്‍വേ നമ്പര്‍ 48 ല്‍ പെട്ട 4 ഏക്കര്‍ ഭൂമിയിലാണ് സമുച്ചയത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായിട്ടുളളത്.ജില്ലയിലെ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന എല്ലാ സാംസ്‌കാരിക പരിപാടികളും വിവിധ സംസ്ഥാനങ്ങളിലെ തനതു കലാരൂപങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയുള്ള സൗകര്യത്തോടുകൂടിയും ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകള്‍ നടത്തുന്നതിന് വേണ്ടിയുള്ള തിയേറ്റര്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് തുടങ്ങിയ സൗകര്യത്തോട് കൂടിയാണ് സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്.ഏകദേശം 55 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച സമുച്ചയത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും കാടു മൂടി കിടക്കുകയാണ്.
പണി പൂര്‍ത്തിയായ സാംസ്‌കാരിക സമൂച്ചയം എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ക്രീയേറ്റീവ് കാഞ്ഞങ്ങാട് എക്സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സുകുമാരന്‍ ആശിര്‍വാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് ആവിക്കര. വൈസ് പ്രസിഡന്റ് സുരേഷ് പെരിയങ്ങാനം, ട്രഷറര്‍ സത്താര്‍ ആവിക്കര, എ എം അശോക് കുമാര്‍, കെ വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!