സുമേഷിന് കാസര്‍കോട് റൈഫിള്‍ അസോസിയേഷന്റെ കൈത്താങ്ങ്. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജില്ലാ പോലീസ് ചീഫ് ഓഫീസ് സ്റ്റാഫ് പി.സുമേഷിനാണ് റൈഫിള്‍ അസോസിയേഷന് കൈതാങ്ങായത്
കാഞ്ഞങ്ങാട്: കിഡ്നി മാറ്റല്‍ ശാസ്ത്രക്രിയ ആവശ്യമായ കാസര്‍ഗോഡ് പോലീസ് ചീഫ് ഓഫീസ് സ്റ്റാഫ് പി സുമേഷ് ചികിത്സ സഹായ കമ്മിറ്റി ഫണ്ടിലേക്ക് കാസര്കോട്റൈഫിള് അസോസിയേഷന് ചികില്‍സാ ധനസഹായം നല്കി.
റൈഫിള്‍ അസോസിയേഷന് മെമ്പര്‍മാരില്‍ നിന്നും പിരിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം റൈഫിള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ. നാസര്‍, ജോ.സെക്രട്ടറി. പി.വി. രാജേന്ദ്രകുമാര്‍,ട്രഷറര്‍ എ.കെ.ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് റൈഫിള്‍ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റും പോലീസ് ചീഫുമായ നിധിന്‍രാജ് ഐ.പി.എസിന് കൈമാറിയത് ധനസഹായ വിതരണ ചടങ്ങില്‍ അഡിഷണല്‍ എസ്.പി.പത്മനാഭന്,കാസര്‍കോട് റൈഫിള്‍ അസോസിയേഷന് ഭാരവാഹികളും പോലീസ് ഓഫീസര്‍മാരും സ്റ്റാഫും സംബന്ധിച്ചു.

