local news

കലോത്സവത്തിന് തണലായി ‘പെരിയവനം’

പെരിയ: കലോത്സവ നഗരിയുടെ തിരക്കിനിടയില്‍ ക്ഷീണിച്ചെത്തുന്നവര്‍ക്ക് ഒരിത്തിരി തണലൊരുക്കി തെങ്ങിന്റെ ചങ്ങാതികൂട്ടം കൂട്ടായ്മ ഒരുക്കിയ ‘പെരിയവനം’ വിശ്രമ കേന്ദ്രം കമനീയം..
തെങ്ങിന്റെ പച്ചോലയും കവുങ്ങും മുളകളും ഉപയോഗിച്ച് തീര്‍ത്തും ജൈവരീതിയിലാണ് വിശ്രമ കേന്ദ്രം ഒരുക്കിയത്. പെരിയ യൂണിറ്റിലെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരാഴ്ചയായി 10 പേര്‍ വീതമുള്ള ടീമായി പരിശ്രമിച്ചാണ് വിശ്രമ കേന്ദ്രം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബു രാജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍, വാര്‍ഡ് അംഗങ്ങളായ ഉഷ എന്‍. നായര്‍, കെ. ഗംഗാധരന്‍, ശോഭന സി., പി.ടി.എ. പ്രസിഡന്റ് സത്യന്‍ മഠത്തില്‍, കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം സതീശന്‍ കുറ്റിപ്പുറം, യൂണിറ്റ് സെക്രട്ടറി ബീജു കാലിയടുക്കം, ട്രഷറര്‍ ഗിരിഷ് കക്കാട്ട് എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ അംഗങ്ങളും സംഘാടക സമിതി ഭാരവാഹികളും സംബന്ധിച്ചു.

 

error: Content is protected !!