ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു
കാഞ്ഞങ്ങാട്: ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു.
മാന്തോപ്പ് മൈതാനിയില്‍ നടന്ന പരിപാടി സംസ്ഥാന ട്രഷറര്‍ പ്രീതി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ ജി നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അപ്പുക്കുട്ടന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ശ്യാമള ദേവി, പി. ബിന്ദു, കെ. ദിനേശ് കുമാര്‍, യൂണിറ്റ് സെക്രട്ടറി എന്‍. സുധീര്‍ എന്നിവര്‍ സംസാരിച്ചു. പി. സിന്ധു ഭരണഘടന പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി പി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.

