ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും നടത്തി. നിരവധി യുവാക്കള്‍ അണിനിരന്ന് മൂലക്കണ്ടത്ത് നിന്നും പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് വെള്ളിക്കോത്ത് നടത്തിയ പൊതുയോഗം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോ. സെക്രട്ടറി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. മൂലകണ്ടം പ്രഭാകരന്‍ (സംഘടക സമിതി ചെയര്‍മാന്‍ ) ദീപുരാജ്, ഋഷിത സി പവിത്രന്‍, ഡോ ആര്യ എ ആര്‍, പി കെ മഞ്ജിഷ
എന്നിവര്‍ സംസാരിച്ചു . ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.

