അഡ്വ കെ പുരുഷോത്തമന് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: അഡ്വ കെ പുരുഷോത്തമന് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 2027 ജനുവരി 17 മുതല്‍ 24 വരെ കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
കാഞ്ഞങ്ങാട് റെസ്റ്റ്ഹൗസില്‍ വെച്ച് പരിപാടിയില്‍ മുന്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്മാന് വി വി രമേശന് അധ്യക്ഷത വഹിച്ചു.അഡ്വ. കെ രാജ്മോഹനന് , അഡ്വ പി അപ്പുകുട്ടന്‍ , അഡ്വ. പി സന്തോഷ്, എം കെ വിനോദ് കുമാര്‍ , ശിവജി വെള്ളിക്കോത്ത്, കെ ശബരീശന് , വി ഗിനീഷ്, എന്‍ പ്രിയേഷ് , സുജിത്ത് മോനാച്ച , ഐശ്വര്യ കുമാരന്, കെ ജയന്, മനോജ് അമ്പലത്തറ, കുഞ്ഞിരാമന് മിങ്ങോത്ത് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ സബീഷ് സ്വാഗതം പറഞ്ഞു.
ചിത്രകാരന് ആശു കാഞ്ഞങ്ങാട് ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

