local news

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് പിഎഫ് പെന്‍ഷനേഴസ് അസോസിഷേയന്‍ 19-ാം സംസ്ഥാന സമ്മേളനം28,29 തീയ്യതികളില്‍ കാഞ്ഞങ്ങാട് മേലാങ്കോട് ലയണ്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു രാഷ്ട്ര നിര്‍മ്മിതിക്കായി അധ്വാനിച്ച പിഎഫ്പെന്‍ഷനേഴസിനൈതിരെയുള്ള അവഗണന , പെന്‍ഷന്‍ സ്‌കിമിലെ പോരായ്മക്കെതിരായും വരും നാളുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. 28ന് വൈകിട്ട് 3 മണിക്ക്നോര്‍ത്ത് കോട്ടച്ചേരിയില്‍ പിഎഫ്പെന്‍ഷനിലെ ഘടനാ പരമായ പിഴവുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍ എംപി പി കരുണാകരന്‍ ഉദ്ഘാടനംചെയ്യും.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി മോഹനന്‍ വിഷയം അവതരിപ്പിക്കും അഡ്വ എസ് കൃഷ്ണ മുര്‍ത്തി, ഡോ വിപി പി മുസ്തഫ, പിജി ദേവ്, ടി കൃഷ്ണന്‍, കെ ഉപേന്ദ്രന്‍, ശരീഫ് കൊടവഞ്ചി, അഡ്വ കെ വി രാമചന്ദ്രന്‍തുടങ്ങിയ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിക്കും. 29ന് മേലാങ്കോട് കെ ബാലകൃഷ്ണന്‍ നഗറി നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന് കെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസിഡന്റ് ടി പി ഉണ്ണികുട്ടി അധ്യക്ഷനാവും അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ദേശിയ സമിതിയംഗം ഡി ഗുണലാല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
വാര്‍ത്തസമ്മേളനത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാനും സ്വാഗതസംഘം ചെയര്‍മാനുമായ
വി വി രമേശന്‍ , പി എഫ് പിഎ സംസ്ഥാന പ്രസിഡന്റ് റ്റി.പി. ഉണ്ണിക്കുട്ടി , ട്രഷറര്‍ സി. പ്രഭാകരന്‍, സെക്രട്ടറി കെ പത്മനാഭന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍ , പി. കാര്യമ്പു, ജില്ലാ സെക്രട്ടറി പി. നാരായണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. രാമന്‍ ,കെ വി കുഞ്ഞമ്പാടി . എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!