local news

മാലോത്ത് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 300 ലിറ്റര്‍ വാഷ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

വെള്ളരിക്കുണ്ട്: ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 300 ലിറ്റര്‍ വാഷ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാലോം പാമത്തട്ട് വളപ്പില്‍ വീട് വി.മധു, അത്തിയടുക്കം പാട്ടത്തില്‍ വീട്
രവി പാട്ടത്തില്‍ എന്നിവരെയാണ് മാലോം പഞ്ചാബ് എന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍
ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്തു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം പി .മനീഷ് കുമാര്‍, പി.ഒ (ഗ്രേഡ്) പി.മനോജ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍.കെ.അരുണ്‍, ശ്യാംജിത്ത്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഡ്രൈവര്‍ മൈക്കിള്‍ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിധിന്‍ ചന്ദ്രന്‍, എം.എന്‍ നന്ദകുമാര്‍ എന്നിവരുണ്ടായിരുന്നു.

 

error: Content is protected !!