കോട്ടച്ചേരി കുന്നുമ്മല്‍ ശ്രീ വിഷ്ണുക്ഷേത്രം: ദ്രവ്യകലശവും ക്ഷേത്ര മഹോത്സവവും നവംബര്‍ 27 മുതല്‍; കളിയാട്ട മഹോത്സവം ഡിസംബര്‍ 11 മുതല്‍
കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുക്ഷേത്രം ദ്രവ്യകലശവും ക്ഷേത്ര മഹോത്സവവും നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെയും 11 മുതല്‍ 16 വരെ കളിയാട്ട മഹോത്സവവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ 9.30ന് കലവറ നിറക്കല്‍. വൈകിട്ട് 5 ന് നടതുറക്കല്‍, ദീപാരാധന. 6 മണിക്ക് സമൂഹ പ്രാര്‍ത്ഥന, ആചാര്യവരണം. 6.30 മുതല്‍ 7.30 വരെ ഭജന്‍സ്. 8 മണി മുതല്‍ 10 മണി വരെ നൃത്തസന്ധ്യ. 28ന് രാവിലെ 5ന് വിവിധ പൂജകള്‍. ഉച്ചക്ക് 12 ന് ഉച്ചപൂജ. വൈകിട്ട് 5.30ന് നടതുറക്കല്‍, ദീപാരാധന, കുണ്ഠശുദ്ധി, ഭഗ്വതി സേവ, മുളപൂജ, അത്താഴപൂജ. 6.30ന് ഭജന്‍സ്. എല്ലാദിവസവും കൈക്കൊട്ടിക്കളി, തിരുവാതിര. 8.30 മുതല്‍ 9.30 വരെ നൃത്തനൃത്യങ്ങള്‍. 9.30 മുതല്‍ 10 മണി വരെ നാടന്‍ പയമ. 29ന് രാവിലെ 5ന് വിവിധ പൂജകള്‍. 10 മണിക്ക് സോപാന സംഗീതം. ഉച്ചക്ക് 12 ന് ഉച്ചപൂജ. വൈകിട്ട് 5.30ന് നടതുറക്കല്‍. 6 ന് ദീപാരാധന. 6.30 മുതല്‍ 8 മണി വരെ ഇരട്ടതായമ്പക. 8.30ന് ഫ്യൂഷന്‍ ഡാന്‍സ്. 9 ന് മുതല്‍ 10 ന് വരെ നൃത്തനൃത്യങ്ങള്‍. 30ന് രാവിലെ 5ന് വിവിധ പൂജകള്‍. 12 ന് ഉച്ചപൂജ. 5.30ന് നടതുറക്കല്‍. 6.30ന് ഭജന്‍സ്. 8.30 മുതല്‍ 10 മണി വരെ കരോക്കെ ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്. ഡിസംബര്‍ 1ന് രാവിലെ 5 ന് നടതുറക്കല്‍. 12 മണിക്ക് ഉച്ചപൂജ. വൈകിട്ട് 5.30ന് നടതുറക്കല്‍. 6 മണി മുതല്‍ ദീപാരാധന. 6.30ന് ഭജന്‍സ്. രാത്രി 8 മണി മുതല്‍ 9 വരെ സെമി ക്ലാസിക്കല്‍ ഡാന്‍സ്. 9 മണി മുതല്‍ ചാക്യാര്‍കൂത്ത്. ഡിസംബര്‍ 2ന് രാവിലെ 5 മണിക്ക് വിവിധ പൂജകള്‍. 10 മണിക്ക് സോപാനസംഗീതം. ഉച്ചക്ക് 12 ന് മഹാപൂജ. 1 മണി മുതല്‍ അന്നദാനം. വൈകിട്ട് 5 ന് നടതുറക്കല്‍. 5.30ന് തായമ്പക, ശ്രീഭൂതബലി ഉത്സവം. 7 ന് തിടമ്പ് നൃത്തം. ഡിസംബര്‍ 11ന് വൈകിട്ട് 5.30ന് നടതുറക്കല്‍. 6 മണിക്ക് ദീപവും തിരിയും വരവ്. രാത്രി 9 ന് തെയ്യം വരവ്. 9.30ന് വിഷ്ണുമൂര്ത്തിയുടെ കുളിച്ചുതോറ്റം. 12 മുതല്‍ 16 വരെ രാവിലെ 11 ന് ചാമുണ്ഡിയുടെ അമ്മയുടെ പുറപ്പാടും വൈകിട്ട് 3 ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാടും 4 ന് ഗുളികന് ദൈവത്തിന്റെ പുറപ്പാടുമുണ്ടായിരിക്കും. 12 മുതല്‍ 15 വരെ എല്ലാദിവസവും 6.30 മുതല്‍ 7.30 വരെ ഭജന്‍സ്. രാത്രി 8 ന് നാടകം ലക്ഷ്മണ രേഖ. 13ന് രാത്രി 8 മണി മുതല്‍ 10 മണി വരെ നൃത്തനൃത്യങ്ങള്‍. 14ന് രാത്രി 8 മണി മുതല്‍ 10 മണി വരെ കരോക്കെ ഗാനമേള, ഡാന്‍സ്. 15ന് രാത്രി 8 മണിക്ക് മലയാള യക്ഷഗാനം. 16ന് ഉച്ചക്ക് 12.30 മുതല്‍ 2.30 വരെ അന്ന പ്രസാദ വിതരണം. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് എ.സി. ധനഞ്ജയന് നമ്പ്യാര്‍, സെക്രട്ടറി പി. ദിവാകരന്, ആഘോഷകമ്മിറ്റി ചെയര്മാന് പ്രമോദ്, ജനറല്‍ കണ്‍വീനര്‍ നാരായണന്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പ്രഭാകരന്, സ്വീകരണ കമ്മിറ്റി ചെയര്മാന് ബാബു കുന്നത്ത് എന്നിവര്‍ സംബന്ധിച്ചു.

