കെ പി പി എ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം: ജില്ലാ പ്രസിഡണ്ട് ഹരിഹരന് എച്ച്. പതാക ഉയര്‍ത്തി
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡണ്ട് ഹരിഹരന് എച്ച്. പതാക ഉയര്‍ത്തി.
കാഞ്ഞങ്ങാട്: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ഹരിഹരന് എച്ച്. പതാക ഉയര്‍ത്തി. ഉദുമ എം എല്‍ എ കെ.നീലകണ്ഠന് സമ്മേളനം ഉല്‍ഘാടനം ചെയ്യും. കെ പി പി എ ജില്ലാ പ്രസിഡണ്ട് ഹരിഹരന് എച്ച്. അദ്ധ്യക്ഷത വഹിക്കും.
ഡോ:ഫൈസല്‍ പി. ( ഡ്രഗ്സ് ഇന്‍സ്പെക്ടര്‍, കാസര്‍കോട് ) മുഖ്യാഥിതിയാവും. ജില്ല- സംസ്ഥാന ഭാരവാഹികള്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പങ്കജാക്ഷന് കെ.വി. ഉല്‍ഘാടനം ചെയ്യും.

