local news

കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് മഠത്തില്‍ തറവാട്ടില്‍ കാര്‍ത്തിക ദീപാരാധനയോടെ ഗീതാ ജ്ഞാന യജ്ഞത്തിനു സമാപനമായി

കാഞ്ഞങ്ങാട്: ചിന്മയ മിഷന്നും ഹോസ്ദുര്‍ഗ്ഗ് മഠത്തില്‍ തറവാടും സംയുക്തമായി കഴിഞ്ഞ7ദിവസമായി സംഘടിപ്പിച്ച
ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞത്തിനു കാര്‍ത്തിക ദീപാരാധാനയോടെ ഭക്തി സാന്ദ്രമായ സമാപനമായി *ചിന്മയ മിഷന്‍ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായാണ് യജ്ഞ നം സംഘടിപ്പിച്ചത് *.ഗീതയിലെ പന്ത്രണ്ടാം അധ്യായത്തെ ആസ്പതമാക്കിസ്വാമി വിശ്വാനന്ദ സരസ്വതിയാണ് യജ് ഞനആചാര്യനായി ശ്രീ ഭഗവത്ഗീത ജ്ഞാന യജ്ഞനത്തിന് കാര്‍മികത്വം വഹിച്ചത്. സമാപന പരിപാടിയില്‍ ചിന്മയ മിഷന്‍ സെക്രട്ടറി എം.കണ്ടന്‍ നായര്‍, പി.മാധവന്‍ നായര്‍, മഠത്തില്‍ തറവാട് രക്ഷാധികാരി എം. ഗോപാലകൃഷ്ണ കുറുപ്പ്, പി.ഗംഗാധരന്‍. , മഠത്തില്‍ തറവാട് സെക്രട്ടറി രാമകൃഷ്ണന്‍ കൊത്തിക്കാല്‍ എന്നിവര്‍ സംസാരിച്ചു.. യജ്ഞസമാപനത്തിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട് തൃ കാര്‍ത്തിക നാളിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് മഠത്തില്‍ തറവാട്ട് തിരുമുറ്റം മണ്‍ ചിരാതിന്റെ ദീപപ്രഭയാല്‍ ധന്യ മായി. യജ്ഞത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്നു യജ്ഞ ആചാര്യനോടൊപ്പം മണ്‍ചിരാതില്‍ കാര്‍ത്തിക ദീപം തെളിയിച്ചുകൊണ്ട് പരിപാടിയില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് സ്വാമി വിശ്വാനന്ദ സരസ്വതി തൃകാര്‍ത്തിക ദീപസന്ദേശം നല്‍കി. മഠത്തില്‍ തറവാട് കര്‍മ്മി രാമകൃഷ്ണന്‍ കൊടക്കാരച്ചന്‍ ഗീതാ ആരതി നടത്തി .തുടര്‍ന്ന് യജ്ഞവേദിയില്‍ ഭഗവാന്‍ കൃഷ്ണനും ചിന്‍മയാനന്ദ സ്വാമിക്കും പുഷ്പ്പാര്‍ച്ചന നടത്തി തുടര്‍ന്ന് എല്ലാവരും സ്വാമിജിയില്‍ നിന്നും യജ്ഞപ്രസാദം സ്വീകരിച്ചു കൊണ്ട് പരിപാടിക്കു സമാപനമായി. മഠത്തില്‍ തറവാട് മൂപ്പന്‍ നാരായണന്‍ ഏഴാം മൈല്‍,കര്‍മ്മി രാമകൃഷ്ണന്‍ കൊടക്കരച്ചന്‍,മഠത്തില്‍ തറവാട്ടിലെ അമ്മമാരായ നാരായണിയമ്മ ഏഴാം മൈല്‍ , കാരിച്ചി അമ്മ മുണ്ടോട്ട് , മഠത്തില്‍ തറവാട് പ്രസിഡന്റ് ബാലകൃഷ്ണന്‍ ബാക്കോട്ട്, കാര്യമ്പു മഠത്തില്‍ , സുധാകരന്‍ മന്യോട്ട്, പ്രകാശന്‍ മഠത്തില്‍ , സരസന്‍ പെരളം, അജയന്‍ മഠത്തില്‍ എന്നിവര്‍ കഴിഞ്ഞ7ദിവസമായി നടന്നു വന്ന ഗീത ജ്ഞാനയജ്ഞത്തിനു നേതൃത്വം നല്‍കി

 

error: Content is protected !!