local news

വെള്ളിക്കോത്ത് വീരപഴശ്ശി ബാലഗോകുലം ഗ്രാമോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

വെള്ളിക്കോത്ത്: വീരപഴശ്ശി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 3-ന് സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
വെള്ളിക്കോത്ത് കല്യാല്‍ മുച്ചിലോട്ട് ഭഗവതി കോമരം കുമാരന്‍ വല്യച്ഛന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ടി. വിവേകാനന്ദന്‍, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മിഥില, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.വി മധു എന്നിവര്‍ സംസാരിച്ചു. അജിത സ്വാഗതവും ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ജനുവരി 3-ന് വീരപഴശ്ശി സേവാമന്ദിരത്തിന്റെ ഉദ്ഘാടനവും തുടര്‍ന്ന് വിവിധ കലാ, കായിക, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആനന്ദാശ്രമം പൂജനീയ മുക്താനന്ദ സ്വാമിജി, കുമാരന്‍ വല്യച്ഛന്‍,കെ. ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, വാര്‍ഡ് മെമ്പര്‍ ഗീതാ ബാബുരാജ്, എ.വേലായുധന്‍ എന്നിവര്‍ (രക്ഷാധികാരിമാര്‍), ഷൈലേന്ദ്രന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), രാജേഷ് (വര്‍ക്കിങ് ചെയര്‍മാന്‍), സുധീന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), കുഞ്ഞികൃഷ്ണന്‍ (ട്രഷറര്‍).

 

error: Content is protected !!