അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് ജില്ലയില്‍ അനുവദിക്കണം: ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
പൂടംകല്ല്: അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് കാസര്‍കോട് ജില്ലയില്‍ അനുവദിക്കണമെന്ന് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക, ദേശീയപാത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, ഡല്‍ഹി സമരം വിജയിപ്പിക്കുക, കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അവതരിപ്പിച്ചു.
പൂടംകല്ല് ജോയിസ് ഹോം സ്റ്റേയില്‍ കെ.പി. സഹദേവന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം യു. തമ്പാന്‍ നായര്‍, കെ. ബാലകൃഷ്ണന്‍, വി.വി. തമ്പാന്‍, പാറക്കോല്‍ രാജന്‍, പി.വി. ഷീബ, പി.കെ. രാമചന്ദ്രന്‍, ഷാലു മാത്യു, പി.വി. മോഹനന്‍, എം. രാമചന്ദ്രന്‍, എം. കുഞ്ഞമ്പു, പി. ദാമോദരന്‍, പി.ജി. മോഹനന്‍, കെ.വി. സരിത, പി. വത്സല, എ.കെ. ആല്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു. ഒ. ക്ലാവ് കൃഷ്ണന്‍ സ്വാഗതവും ജോഷി ജോര്‍ജ് നന്ദിയും പറഞ്ഞു. ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി.
ഭാരവാഹികള്‍: സാബു അബ്രഹാം – പ്രസിഡന്റ്, കെ. ബാലകൃഷ്ണന്‍, എം.വി. മോഹനന്‍, ഗംഗാധരന്‍ കാസര്‍കോട്, എം. മിനി, എം. കുഞ്ഞമ്പു, ജോഷി ജോര്‍ജ്, വിനീത് അണിഞ്ഞ – വൈസ് പ്രസിഡന്റുമാര്‍, വി.വി. തമ്പാന്‍ – ജനറല്‍ സെക്രട്ടറി, പി.വി. ഷീബ – ട്രഷറര്‍, പാറക്കോല്‍ രാജന്‍, നീതു മഹേഷ്, പി. ദാമോദരന്‍, എ.കെ. ആല്‍ബര്‍ട്ട്, കെ. രതീഷ്, കെ. ശിവപ്രസാദ്, എം. രാമചന്ദ്രന്‍ – സെക്രട്ടറിമാര്‍.

