ബഹുസ്വരത നമ്മുടെ രാജ്യത്തിന്റെ അന്തസ്സത : ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജ്ജിബ് റഹ്‌മാന്‍
കാഞ്ഞങ്ങാട്: ബഹുസ്വരത നമ്മുടെ രാജ്യത്തിന്റെ അന്തസ്സത്തയും അഭിമാനവുമാണ് .
അത് നശിപ്പിച്ചു ഏക സ്വരമാക്കാനുള്ള എല്ലാ ശ്രമങ്ങളും നമ്മുടെ മഹത്തായ പൈതൃകത്തിനു ക്ഷതം ഏല്പിക്കും. പ്രവചകന്‍ മുഹമ്മദ് (സ) കാലം തൊട്ടേ ഇസ്ലാം ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജ്ജിബ് റഹ്‌മാന്‍ പറഞ്ഞു. ലഹരിയും ക്രിമിനലിസവും വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് തിന്മകള്‍ ക്കെതിരെ സമൂഹവും സംഘടനകളും ജാഗ്രത പാലിക്കണം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമോഫോബിയ വളരെ ശക്തമായ ഈ കാലത്ത് പരസ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഇസ്ലാമിക സമൂഹം പ്രത്യേകം ശ്രദ്ധിക്കണം. ജമാ അത്ത് അമീര്‍ അഹ്വാനം ചെയ്തു ഭിന്നതകള്‍ക്ക് അതീതമായി യോജിക്കാവുന്ന എല്ലാ മേഖലകളിലും ജമാഅത്തെ ഇസ്ലാമി ഇതര സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും അനൈക്യത്തിന്റെയും ശൈതലത്ത്യന്റെ ഒരു നിലപാടും ഒരിക്കലും ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുകയില്ല.
‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മ്മ സാക്ഷ്യം ‘ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി നോര്‍ത്ത് കോട്ടച്ചേരിയില്‍നടത്തിയ ഏരിയ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു കേരള അമീര്‍.
ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് മൊയ്തു ഇരിയ അദ്ധ്യക്ഷനായി. സമ്മേളന കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സ്വാഗതം പറഞ്ഞു. കോഴിക്കോട് സിറ്റി പ്രസിഡണ്ട് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ,വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി റജീന ബീഗം,ജില്ലാ പ്രസിഡണ്ട് പി.എസ്.അബ്ദുല്ല കുഞ്ഞി,മുന്‍ ജില്ലാ പ്രസിഡണ്ട് വി.എന്‍.ഹാരീസ്,കെ.എം.ഷാഫി, എന്നിവര്‍ സംസാരിച്ചു. അബ്ദുള്ള പടന്ന ഗാനാലാപനം നടത്തി
എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് എ.പി. മുഹമ്മദ് താഹിര്‍ ഖുര്‍ആന്‍ ക്ലാസെടുത്തു. ഇസ്ലാമീക കുടുംബ ജീവിതത്തെ ആ സ്പദമാക്കി നൂതന സാങ്കേതിക വിദ്യയിലൂടെ രൂപപ്പെടുത്തിയ സുഗന്ധമുള്ള ജീവിതം എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും , ജമാഅത്തെ ഇസ്ലാമിയെയും പോഷക ഘടകങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും വിശദമായി പരിചയപ്പെടുത്തുന്ന ‘ ഹംസ ഫര്‍ ‘എന്ന ഡോക്യൂഫിക്ച്ചന്‍ പ്രദര്‍ശനവും വേറിട്ടൊരുനുഭവമായി മാറി ചോദ്യോത്തര വേളയില്‍ സദസില്‍ നിന്നു യര്‍ന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കേര അമീറും മറ്റു നേതാക്കളും മറുപടി നല്‍കി. ഐ പി എച്ച് ( ഇസ്ലാമിക് പബ് ളീഷിംങ്ങ് ഹൗസ്) പുസ്തക ശാല സന്ദര്‍ശക ബാഹുല്യം കൊണ്ട് തയ്യാറായി.

