പരപ്പ റോട്ടറി ക്ലബ്ബ് സ്നേഹാലയത്തില്‍ ഉച്ചഭക്ഷണവും ഭക്ഷ്യസാധനങ്ങളും കൈമാറി
പരപ്പ: റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് പരപ്പയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് മങ്കയം സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണവും ഭക്ഷ്യസാധനങ്ങളും കൈമാറി. സ്നേഹാലയത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് റൊട്ടേറിയന്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. റൊട്ടേറിയന്‍ മേജര്‍ ഡോണര്‍ മോഹന്‍ദാസ് മേനോന് മുഖ്യാതിഥിയായി പങ്കെടുത്ത് ഭക്ഷ്യസാധനങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ റൊട്ടേറിയന്‍ സജി ടി.ടി, ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് റോയി ജോര്‍ജ്, മുന്‍ പ്രസിഡന്റുമാരായ റൊട്ടേറിയന്‍ ഡോ. സജീവ് മറ്റം, ജോയി പാലക്കുടിയില്‍, മധു വട്ടിപ്പുന്ന, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ശേഷം അന്തേവാസികള്‍ക്കൊപ്പം സുഭിക്ഷമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

