local news

കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ കെ.പി.വി.യു. (സി.ഐടിയു) ജില്ലാ സമ്മേളനം:  ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ കെ.പി.വി.യു. (സി.ഐടിയു) ജില്ലാ സമ്മേളനം നവംബര്‍ 23, 24 കാഞ്ഞങ്ങാട് മുന്‍പ്പില്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. ഫോട്ടോ പ്രദര്‍ശനം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചേര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവൃത്തകന്‍ മുഹമ്മദ് അസ്ലാം കെ.പി.വി.യു സംസ്ഥാന ട്രഷറര്‍ വി.സുരേഷ്,കെ.വി. കുഞ്ഞികൃഷ്ണന്‍, ജില്ലാസെക്രട്ടറി ദിനു മേക്കാട്ട്, ഹരീഷ് കുഞ്ഞി കൊച്ചി, കിഷോര്‍ കുമാര്‍, അനീഷ് ഫോക്കസ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നാരായണന്‍ ലുകൗട്ട് സ്വാഗതവും കെപി വി യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി.വേണുഗോപാല്‍ നന്ദിയുംപറഞ്ഞു. ജില്ലയിലെ വിവിധ മേഖലയിലെ കെ.പി.വി യു മെമ്പര്‍മാരായ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഫോട്ടോകളും. ഡല്‍ഹി വിദ്യാര്‍ത്ഥി സമര ഫോട്ടോകളും ഖാസ പ്രക്ഷോഭ ഫോട്ടോകളും പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.

 

error: Content is protected !!