ജില്ല കേരള സ്‌കൂള്‍ കലോത്സവം : പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു
പെരിയ : പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 24 മുതല്‍ 28 വരെ നടക്കുന്ന കാസര്‍കോട് ജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു .
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത പ്രകാശനം നിര്‍വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ സബീഷ് അധ്യക്ഷനായി. . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, സ്‌കൂള്‍ എച്ച് എം .പി സുമതി , പിടിഎ പ്രസിഡന്റ് സത്യന്‍ മഠത്തില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. രമേശന്‍ എം,പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.വി.മിനി,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് എ വിജയന്‍ നായര്‍,മദര്‍ പിടിഎ പ്രസിഡന്റ് ഷീബ സചീന്ദ്രന്‍ സംസാരിച്ചു പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ വി സതി സ്വാഗതവും വി.എം ഹരിപ്രിയ നന്ദിയും പറഞ്ഞു.

