ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നടപ്പന്തലിന് കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്:ജില്ലയിലെ പ്രധാന ദേവീക്ഷേത്രങ്ങളില്‍ ഒന്നായ ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നടപ്പന്തലിന് കുറ്റിയടിക്കുന്ന ചടങ്ങ് നടന്നു. കെ.വി. സുകുമാരന്‍ വിശ്വകര്‍മന്‍ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപ്പന്തല്‍ നിര്‍മിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി രാജഗോപുരത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് നവീകരണക്കമ്മിറ്റി ഭാരവാഹികളായ ഡോ.വിവേക് സുധാകരന്‍, ടി.പി. ഗംഗാധരന്‍, എം.ശ്രീകണ്ഠന്‍ നായര്‍, എം.ബല്‍രാജ് നായക്, കെ.സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. ക്ഷേത്രം മേല്‍ശാന്തി പുതുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ബി. മുകുന്ദ പ്രഭു, എം.സുരേഷ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ടി. രാമനാഥ ഷെട്ടി,എച്ച് ദയാനന്ദ, മാരിയമ്മ സേവാസമിതി പ്രസിഡന്റ് കെ. രാജേഷ് പ്രസാദ്, സെക്രട്ടറി എച്ച്. രാജേഷ്, ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി. ഗണേശന്‍, എച്ച്. കേശവ, എച്ച് രവീന്ദ്ര, എച്ച്. ഗുരുദത്ത് പൈ,എച്ച് ശങ്കര ഹെഗ്ഡെ, എച്ച് ജഗദീഷ് മല്ലവ ബി.രാധാകൃഷ്ണന്‍, എച്ച്.വി. ജയന്തി, പി. സജിത്ത്, അരവിന്ദന്‍, കൈലാസനാഥ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

