പാണത്തൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ട് കുലവന് ദേവസ്ഥാനം രാശി ചിന്തയും ആഘോഷ കമ്മിറ്റി രൂപീകരണവും നാളെ
പാണത്തൂര്‍: 54 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പാണത്തൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടു കുലവന് ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായുള്ള രാശി ചിന്തയും, ആഘോഷ കമ്മിറ്റി രൂപീകരണവും നാളെ നടക്കും. രാവിലെ 10 മണിക്ക് രാശി ചിന്തയും തുടര്‍ന്ന് ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും നടക്കും. ആഘോഷ കമ്മിറ്റി രൂപീകരണയോഗം കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും. ബാത്തൂര്‍ കഴകം പ്രസിഡണ്ട് ഇ.കെ ഷാജി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം മുഖ്യാതിഥിയാകും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പനത്തടി, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍, കോയ്മ കാട്ടൂര്‍ തറവാട്ട് പ്രതിനിധികള്‍, വിവിധ മത മേധാവികള്‍, വിവിധ ക്ഷേത്ര ഭാരവാഹികള്‍, കഴകം ഭാരവാഹികള്‍, സ്ഥാനികര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ തെയ്യംകെട്ട് തീയതിയും, ആഘോഷ കമ്മിറ്റി ഭാരവാഹികളെയും,വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും പ്രഖ്യാപിക്കും. ചടങ്ങില്‍ മൂവായിരത്തോളം ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്ഥാനം ഭാരവാഹികള്‍ പറഞ്ഞു.

