അവാര്‍ഡുകള്‍ വ്യക്തികള്‍ക്ക് കിട്ടുന്ന സാമൂഹിക അംഗീകാരം: വി.ഡി സതീശന്‍; പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്‌കാരം രവീന്ദ്രന്‍ രാവണേശ്വരത്തിനും മുഖ്യമന്ത്രി സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: അവാര്‍ഡുകള്‍ വ്യക്തികള്‍ക്ക് കിട്ടുന്ന സാമൂഹിക അംഗീകാരങ്ങളാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കാഞ്ഞങ്ങാട് മുസ്ലിം വെല്‍ ഫെയര്‍ സൊ സൈറ്റിയു ടെ അവാര്‍ഡുകള്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. എന്തിനാണ് ഇങ്ങനെ അവാര്‍ഡുകള്‍ നല്‍കുന്നത് എന്ന രൂപത്തില്‍ വരുന്ന ചര്‍ച്ചകള്‍ ശരിയല്ല. നമ്മള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കുള്ള അംഗീകാരങ്ങളായിട്ടാണ് അവാര്‍ഡുകള്‍ വരുന്നത്. അത് സ ന്തോഷകരമായ കാര്യമാ ണെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. വെല്‍ ഫെയര്‍ സൊ സൈറ്റി ഇക്കുറി നല്‍കിയ അവാര്‍ഡുകളെല്ലാം അര്‍ഹത പ്പെട്ടവര്‍ക്കുള്ളതായിരുന്നു. ഒരുപാട് പുതിയ കാര്യങ്ങള്‍ ചെയ്ത് തനിക്ക് പോലും അസൂയയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുസ്ലിം വെല്‍ ഫെയര്‍ അവാര്‍ഡ് ജേതാവ് ആയ നജീബ് കാന്തപുരം എം.എല്‍.എ യെ മുഖ്യമന്ത്രി വി.ഡി സതീശന്‍ അഭിനന്ദിച്ചു. മജിഷ്യന്‍ എന്നതനപ്പുറം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വെല്‍ ഫെയര്‍ സൊ സൈറ്റി അവാര്‍ഡ് ജേതാവ് ഗോപിനാഥ് മുതുകാടി നെയും വി.ഡി സതീശന്‍ അഭിനന്ദിച്ചു. മാധ്യമ പ്രവര്‍ത്തനവും എഴുത്തും ഒരു പൊ ലെ കൊണ്ട് പോകാനാവില്ല. എന്നാല്‍ ഇത് രണ്ടും ഒരു പൊ ലെ കൊണ്ട് പോകുന്ന അവാര്‍ഡ് ജേതാവ് രവീന്ദ്രന്‍ രാവണീശ്വരത്തി ന്റെ കഴിവി നെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. മുസ്ലിം വെല്‍ ഫെയര്‍ സൊ സൈറ്റിയുടെ മുഖ്യരക്ഷാധികാരിയായിരുന്ന മെട്രോ മുഹമ്മദ് ഹാജിയു ടെ പേരിലുള്ള വിദ്യാഭ്യാസ പുരസ്‌കാരം നജീബ് കാന്തപുരം എം.എല്‍.എയ്ക്കും മുന്‍ ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജിയുടെ പേരിലുള്ള ജീവ കാരുണ്യ പുരസ്‌കാരം പ്രൊഫ. ഗോപിനാഥ് മുതുക്കാടിനും പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്‌കാരം രവീന്ദ്രന്‍ രാവണേശ്വരത്തിനും മുഖ്യമന്ത്രി സമര്‍പ്പിച്ചു. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവുമായിരുന്നു അവാര്‍ഡ്. ചടങ്ങില്‍ ത ദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി അധ്യക്ഷത വഹിച്ചു. കോഡി നേറ്റര്‍ ബഷീര്‍ ആറങ്ങാടി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സുറൂര്‍ മൊയ്തു ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. സി.എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ ഷംസുദ്ധീന്‍ സ്പീഡിനെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. മുഖ്യ രക്ഷധികാരി തായല്‍ അബ്ദുറഹ്‌മാന്‍ ഹാജി മുഖ്യമന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍എ, കല്ലട്ര മാഹിന്‍ എം.എല്‍.എ, കെ നീലകണ്ഠന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്‍, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം ബഷീര്‍ വെള്ളി ക്കോത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് എം.പി ജാഫര്‍, സുന്നി മഹല്ല് ഫെഡ റേഷന്‍ ജില്ലാ ട്രഷറര്‍ എ ഹമീദ് ഹാജി, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം ഇബ്രാഹിം, സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹ സൈനാര്‍ ഹാജി, സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി, മെട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് മെട്രോ, മര്‍ച്ചന്റ്സ് അസോസി യേഷന്‍ പ്രസിഡന്റ് സി.കെ ആസിഫ്, ജില്ലാ വിദ്യാഭ്യാസ ന്യൂനപക്ഷ സമിതി സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, മുസ്ലിംലീഗ് മുനിസിപല്‍ പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി പി.എം നാസര്‍, അഡ്വ.ടി.കെ സുധാകരന്‍ പ്രസംഗിച്ചു.
പ്രെഫ.ജയരാജന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.
കണ്‍വീനര്‍ ടി റംസാന്‍ നന്ദിയും പറഞ്ഞു.

