കുന്നുംകൈ എ.യു.പി സ്കൂള്‍ സുവര്‍ണ ജൂബിലിയുടെ നിറവില്‍; സതീര്‍ത്ഥ്യം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 5 ന്
കുന്നുംകൈ: വിദ്യാ വഴിയില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയ കുന്നുംകൈ എ.യു.പി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍. അമ്പതാണ്ട് പിന്നിടുന്ന കുന്നുംകൈ എയുപി സ്കൂളില്‍ 1976 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് സതീര്‍ത്ഥ്യം എന്ന പരിപാടിയിലൂടെ ഒത്തുചേരുന്നത്. ഡിസമ്പര്‍ 5 ന് രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കുന്ന ഒത്തുചേരലില്‍ സ്കൂളിലെ ആദ്യകാല അധ്യാപകരെയും ആദരിക്കും.

