ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മരണാര്‍ത്ഥം അണ്ടര്‍ 18 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; 28, 29 തീയതികളില്‍ മാവുങ്കാലില്‍
മാവുങ്കാല്‍: സ്വര്‍ഗീയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ടീം മാവുങ്കാല്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ 18 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 28, 29 ശനി, ഞായര്‍ ദിവസങ്ങളില്‍ മാവുങ്കാല്‍ പുതിയകണ്ടം ഗ്രൗണ്ടില്‍ നടക്കും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് വാഴിയോരം ബേക്കറി ആന്റ് റെസ്റ്റോറന്റ് മാവുങ്കാല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 5001 രൂപയും, സി. നാരായണി വെള്ളമുണ്ട നയിക്കയം സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും സമ്മാനിക്കും.
രണ്ടാം സ്ഥാനം നേടുന്ന ടീമിന് മൈനാത്താന്‍ സ്വാമിയുടെ സ്മരണയ്ക്ക് മക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 രൂപയും, ടീം മാവുങ്കാല്‍ പ്രവാസികള്‍ നല്‍കുന്ന ട്രോഫിയും സമ്മാനിക്കും. ബെസ്റ്റ് ഗോള്‍ കീപ്പര്‍, ബെസ്റ്റ് ഡിഫെന്‍ഡര്‍, ബെസ്റ്റ് പ്ലയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അജി പുതിയകണ്ടം, മിഥില പ്രസാദ്, വീര ഹനുമാന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫികളും സമ്മാനിക്കും.

