പ്രായത്തെ വെല്ലുന്ന പ്രകടനവുമായി യെല്ല വെങ്കടേശ്വര റാവു
പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തില്‍ താളത്തിലും നാദത്തിലും കണക്കുകളിലും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് സദസ്സിന്റെ കൈയ്യടി നേടി പദ്മശ്രീ യെല്ല വെങ്കിടേശ്വര റാവു. സി.എസ് സജീവിന്റെ വായ്പ്പാട്ട് കച്ചേരിയില്‍ ചാരുലത രാമനുജം വയലിന് , യെല്ല വെങ്കടേശ്വര റാവു മൃദംഗം, തൃപ്പൂണിത്തുറ രാധാകൃഷ്ണന് ഘടം, ബാംഗ്ലൂര്‍ രാജശേഖര്‍ മുഖര്‍ശംഖ് എന്നിവര്‍ പക്കമേളമൊരുക്കി. ഹേരംബ ഹേമന്ത് സഹോദരങ്ങളുടെ പുല്ലാങ്കുഴല്‍ കച്ചേരിയും കാഞ്ചന സഹോദരികള്‍, അര്‍ച്ചന ആരതി സഹോദരികള്‍ എന്നിവരുടെ വായ്പാട്ട് കച്ചേരിയും ശ്രദ്ധേയമായി

