local news

കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലനഗരസഭ നടത്തി

കാഞ്ഞങ്ങാട്: കുട്ടികളില്‍ ജനാധിപത്യ ബോധം ഉണ്ടാകുക, പൊതു സമൂഹവുമായി ഇടപെടല്‍ നടത്തുക, കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുക, തുടങ്ങിയവരുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി എ സ് ഫസ്റ്റ്,,സി ഡി എ സ് സെക്കന്‍ഡ് എന്നിവരുടെ കീഴിലുള്ള ബാലസഭ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ബാലനഗരസഭ നടത്തി. നഗരസഭയിലെ 47 വാര്‍ഡില്‍ നിന്നും കുട്ടികളെ വിവിധ ഗ്രുപ്പുകളായി തിരിച്ചു ചര്‍ച്ച, സംവാദം തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് ബാലസഭയില്‍ നടത്തിയത്. ടൌണ്‍ ഹാളില്‍ രാവിലെ നടന്ന പരിപാടികള്‍ നഗരസഭായ് ചെയര്‍മാന്‍ വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യാ സ്ഥിരം സമിതി അധ്യക്ഷ എം. സുമതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ലത ബാലകൃഷ്ണന്‍, സി ഡി എ സ് ചെയര്‍പേഴ്‌സന്മാരായ എം. പുഷ്പലത, പി വി രത്‌നാവതി, വൈസ് ചെയര്‍പേഴ്‌സന്മാരായ എന്‍ പി പുഷ്പ വല്ലി, പി പ്രഭാ വതി, മെമ്പര്‍ സെക്രട്ടറി എ ന്‍ വി ദിവാകരന്‍എന്നിവര്‍ സംസാരിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാര്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ജീവനക്കാര്‍, കുടുംബ ശ്രീ അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

 

error: Content is protected !!