local news

മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടു ഉത്സവത്തിന് ഇന്ന് സമാപനം

കാഞ്ഞങ്ങാട്:നവംബര്‍ 17 ആരംഭിച്ച മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന് നവംബര്‍ 22ന് ഞായറാഴ്ച സമാപനമാകും.മടിയന്‍ കൂലോത്ത് നിന്നും ദീപവും തിരിയും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് ആറു നാള്‍ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിന് തുടക്കമായത്. പാട്ടുത്സവത്തിന്റെ നാലാം ദിനമായ വെള്ളിയാഴ്ച രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ, എഴുന്നള്ളത്ത് എന്നിവയും വൈകുന്നേരം 7 മണി മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും, മരക്കല പാട്ടും, പൂജയും രാത്രി 10 30 ന് എഴുന്നള്ളത്തും നടന്നു.. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ശ്വാസം എന്ന നാടകം അരങ്ങേറി. പാട്ട് ഉത്സവത്തിന്റെ അഞ്ചാം ദിനമായ നവംബര്‍ 21ന് പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ, എഴുന്നള്ളത്ത് എന്നിവ നടന്നു.വൈകുന്നേരം 7 മണിക്ക് ക്ഷേത്രപരിധിയിലെ കലാ പ്രതിഭകളുടെ ഡാന്‍സ് ഫെസ്റ്റും രാത്രി പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്,മരക്കല പാട്ട്, പൂജ, എഴുന്നള്ളത്ത് എന്നിവയും നടന്നു. സമാപന ദിവസമായ നവംബര്‍ 22 ഞായറാഴ്ച രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കലപ്പാട്ട്, പൂജ, തുടര്‍ന്ന് 11 മണിക്ക് എഴുന്നള്ളത്ത്, 11: 30ന് ഇളനീരാട്ടം, 12 മണിക്ക് അന്നദാനം എന്നിവ നടക്കും.ഒരു മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും തുടര്‍ന്ന് മരക്കല പാട്ടും പൂജയും നടക്കും.നാലുമണിക്ക് മാരിക്കളത്തിലേക്കുള്ള പുറപ്പാടും വൈകുന്നേരം ആറുമണിക്ക് അരങ്ങ് പറിക്കല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.

 

error: Content is protected !!