local news

പേരിയ പള്ളത്തുങ്കല്‍ ഭജന മന്ദിരത്തിന്റെ പുനപ്രതിഷ്ഠയും ഗുരുസ്വാമി മാരെ ആദരിക്കലും നടന്നു

കാഞ്ഞങ്ങാട്: ജനകീയ കൂട്ടായ്മയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടക്കുന്ന പേരിയ പള്ളത്തുങ്കാല്‍ ഭജനമന്ദിരത്തിന്റെ പുനപ്രതിഷ്ഠ കര്‍മ്മം നിരവധി ചടങ്ങുകളോട നടന്നു. പൊള്ളക്കട ശ്രീ വനശാസ്ത്ര ക്ഷേത്രം ഗുരുസ്വാമി ഗോവിന്ദന്‍ പൊള്ളക്കട അവര്‍കളുടെ . മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. അതോടൊപ്പം ഭജനമന്ദിരത്തിന്റെ മുന്‍ ഗുരുസ്വാമി മാരായ കുഞ്ഞികൃഷ്ണന്‍ നായര്‍ പനങ്ങാട്, ബി എം ചന്ദ്രന്‍ നായര്‍, എന്‍ വി ചന്ദ്രന്‍ നായര്‍, കെ വി പത്മനാഭന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടര്‍ന്ന് വാവടുക്കം തരംഗിണി ഓഡിയോസിന്റെ ഭക്തിസാന്ദ്രമായ ഭജനയും നടത്തി. ഭജന മന്ദിരം പ്രസിഡന്റ് പി കപില്‍ കുമാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെ പ്രശാന്ത്, പി പി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ സുമേഷ് സ്വാഗതം പറഞ്ഞു.നേതൃത്വം നല്‍കി. അന്ന പ്രസാദവും വിതരണം, അനുബന്ധ ചടങ്ങുകളും നടന്നു ഭജന മന്ദിരം ഭാരവാഹികള്‍, ഭരണസമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍,മാതൃസമിതി അംഗങ്ങള്‍, തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി.

 

 

 

error: Content is protected !!