ജില്ലാ സ്കൂള്‍ കലോത്സവം: പ്രോഗ്രാം കമ്മറ്റി ഓഫീസ് തുറന്നു
പെരിയ: കാസര്‍കോട് റവന്യൂജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയര്മാന് കെ. സബീഷ് അധ്യക്ഷത വഹിച്ചു. ഡിഡിഇ . പി .സവിത, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത മുഖ്യ അതിഥികളായി. വാര്‍ഡ് അംഗം ഉഷ.എന്‍.നായര്‍, പി. ടി. എ പ്രസിഡന്്ന്റ് സത്യന് മഠത്തില്‍, ഹെഡ് മിസ്ട്രസ്സ് പി.സുമതി, ഫിനാന്‍സ് കമ്മറ്റി ചെയര്മാന് രാജന് പെരിയ, ഏ.വിജയന്‍നായര്‍, അബ്ദുള്‍ ലത്തീഫ് സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എം.രമേശന് സ്വാഗതവും ജോ.കണ്‍വീനര്‍ വി.എം ഹരിപ്രിയ നന്ദിയും പറഞ്ഞു

