local news

ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നു വരെ: കുലകൊത്തല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേ ശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നു വരെ വിവിധ കലാ സാംസ്‌കാരിക ആധ്യാത്മിക പരിപാടികളോടുകൂടി നടത്തപ്പെടും. കളിയാട്ട മഹോത്സവത്തിന് മുന്നോടിയായുള്ള കുലകൊത്തല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. കളിയാട്ട ഉത്സവ ദിനങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും ദേവി ദേവന്മാര്‍ക്ക് നിവേദ്യത്തിനും മറ്റുമായാണ് പഴുപ്പിച്ചെടുത്ത ഈ കുലകള്‍ ഉപയോഗിക്കുക. കുലകൊത്തല്‍ ചടങ്ങിന് ക്ഷേത്രം ആചാര സ്ഥാനികര്‍, ഭരണസമിതി പ്രസിഡണ്ട് ജനാര്‍ദ്ദനന്‍കുന്നരുവത്ത് സെക്രട്ടറി ദിനേശന്‍ താനത്തിങ്കാല്‍, ഖജാന്‍ജി ചന്ദ്രന്‍ കൊളവയല്‍ ആഘോഷ കമ്മിറ്റി പ്രസിഡണ്ട് അനീഷ് കൊവ്വല്‍,സെക്രട്ടറി രമേശന്‍മീത്തല്‍,ട്രഷറര്‍ ചന്ദ്രന്‍ പൊയ്യക്കര ക്ഷേത്ര ഭരണസമിതി,ആഘോഷ കമ്മിറ്റി അംഗങ്ങള്‍,മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിധിയിലെ 7 പ്രാദേശിക സമിതികളില്‍ നിന്നുള്ള കലവറ ഘോഷയാത്ര നവംബര്‍ 27ന് രാവിലെ നടക്കും വൈകിട്ട് 7മണിക്ക് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ചിത്താരി വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് നടക്കും.ഉത്സവ ദിനങ്ങളില്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറേ ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. വര്‍ണ്ണ ശബളമായ തിരുമുല്‍ക്കാഴ്ച മറ്റ് കലാപരിപാടികള്‍, അനുമോദന ചടങ്ങ് എന്നിവയും നടക്കും എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.

 

error: Content is protected !!