സിപിഎം കൊവ്വല്‍ സ്റ്റോറില്‍ കെ വി നാരായണന്‍ ചരമ വാര്‍ഷിക അനുസ്മരണ പൊതുയോഗം നടത്തി
കാഞ്ഞങ്ങാട്: കൊവ്വല്‍ സ്റ്റോര്‍ പ്രദേശങ്ങളില്‍ സിപിഎമ്മിന്റെയും, കര്‍ഷക പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയ്ക്ക് വേണ്ടി മികച്ച ഇടപെടല്‍ നടത്തിയ അകാലത്തില്‍ അന്തരിച്ച ജനകീയ നേതാവ് കെ വി നാരായണന്റെ 19- മത് ചരമ വാര്‍ഷികദിന അനുസ്മരണ പൊതുയോഗം സിപിഐഎം കൊവ്വല്‍ സ്റ്റോറില്‍ നടത്തി. രാവിലെ പതാക ഉയര്‍ത്തല്‍ പുഷ്പാര്‍ച്ചന എന്നിവ നടന്നു. കൊവ്വല്‍ സ്റ്റോര്‍ ഇ എം എസ് മന്ദിരത്തില്‍ വെച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: വി വി രമേശന്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.സ്മൃതി മണ്ഡപത്തില്‍ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എന്‍ . പ്രിയേഷ് പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന അനുസ്മരണ പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗം സെറീന സലാം ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം സ കെ വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം വി സുകുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ലോക്കല്‍ സെക്രട്ടറി എ ശബരീശന്‍, കെ.വിയുടെ സഹപ്രവര്‍ത്തകന്‍ തെരുവത്ത് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗവും കൊവ്വല്‍ സ്റ്റോര്‍ ബ്രാഞ്ച് സെക്രട്ടറി കെ ഗീത സ്വാഗതം പറഞ്ഞു

