local news

പയ്യന്നൂര്‍ കണ്ടോത്ത് എല്‍പിജി ടാങ്കറും സിമന്റ് ബള്‍ക്കറും കൂട്ടിയിടിച്ചു; ടാങ്കറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

പയ്യന്നൂര്‍: ദേശീയ പാതയില്‍ പയ്യന്നൂര്‍കണ്ടോത്ത് എല്‍പിജി ടാങ്കറും സിമന്റ് ബള്‍ക്കറും കൂട്ടിയിടിച്ച് അപകടം. ടാങ്കര്‍ ലിക്കില്ലെന്ന് പ്രാഥമിക നിഗമനം വന്‍ ദുരന്തമൊഴി വായി. വൈദ്യുതി തൂണും തകര്‍ന്ന നിലയിലാണ്.അപകടത്തില്‍ എല്‍പിജി ടാങ്കറിന്റെ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. പയ്യന്നൂര്‍ ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന എല്‍പിജി ടാങ്കറും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സിമന്റ് ബള്‍ക്കറുമാ ണ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെ 4.50 മണിയോടെയാണ് സംഭവം.അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട എല്‍പിജി ടാങ്കര്‍ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തിലെ ത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ടാങ്കറില്‍ കുടുങ്ങിയ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു.അപകടത്തില്‍ പരിക്കേറ്റ സിമന്റ് ബള്‍ക്കറിലെ ഡ്രൈവറെയും ടാങ്കര്‍ ഡ്രൈവറെയും സേന ആംബുലന്‍സില്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു.അപകടസമയത്ത് എല്‍പിജി നിറച്ച ടാങ്കറായിരുന്നെങ്കിലും നിലവില്‍ വാതകച്ചോര്‍ച്ചയൊന്നും കണ്ടെത്തിയിട്ടില്ല. അപകടത്തെത്തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഐ.ഒ.സി അധികൃതര്‍ സ്ഥലത്തെത്തിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് വാഹന ഗതാഗതം പുനസ്ഥാപിച്ചു.

 

error: Content is protected !!