local news

പാണത്തൂരില്‍ ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാണത്തൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പാണത്തൂര്‍ പാറക്കടവിലെ ലളിത (72) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 11-ന് പാണത്തൂര്‍-പാറക്കടവ് റോഡില്‍ പുല്ലടുക്കത്ത് വെച്ചാണ് ലളിത സഞ്ചരിച്ച ജീപ്പ് മറിഞ്ഞത്. അപകടത്തില്‍ ലളിതക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കും പരിക്കേറ്റിരുന്നു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍. മക്കള്‍: സതീഷ് കുമാര്‍, സന്ധ്യ. മരുമക്കള്‍: എന്‍. മോഹനന്‍, സ്മിത സതീഷ്.

 

error: Content is protected !!