local news

കാലിച്ചാമരം പ്രൊഫഷണല്‍ നാടകോത്സവം; നാടകയാത്ര ആരംഭിച്ചു

കരിന്തളം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവ പ്രചരണ കലാവിരുന്ന് ‘ നാടക യാത്ര’ ആരംഭിച്ചു. ഇന്ന് രാവിലെ ചായ്യോത്ത് വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ഉദ്ഘാടനം ചെയ്തു.ടിവി രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു.സംഘാടകസമിതി ചെയര്‍മാന്‍ ഡോ:ആനക്കൈ ബാലകൃഷ്ണന്‍, ഒ എം ബാലകൃഷ്ണന്‍,എ ആര്‍ വിജയകുമാര്‍, കെ ശ്രീധരന്‍,എം കെ ഗോപകുമാര്‍ തുടങ്ങി വായനശാല പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു.വി മധുസൂദനന്‍ സ്വാഗതം പറഞ്ഞു.
ചോയ്യംകോട്, ബിരിക്കുളം, കാട്ടിപ്പൊയില്‍, പരപ്പ, കോളംകുളം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് കാലിച്ചാമരത്ത് സമാപിക്കും.

നവംബര്‍ 21 മുതല്‍ 25 വരെയാണ് വായനശാലയുടെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിച്ചാമരത്ത് പ്രൊഫഷണല്‍ നാടക്കുന്നത്.

 

error: Content is protected !!