local news

മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടു ഉത്സവത്തിന് തുടക്കമായി

കാഞ്ഞങ്ങാട്:നവംബര്‍ 17 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന് തുടക്കമായി. മടിയന്‍ കൂലോത്ത് നിന്നും ദീപവും തിരിയും ഏഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് ആറു നാള്‍ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് പൂവും അരിയും കൊടുക്കല്‍ ചടങ്ങ് നടന്നു. 11മണിക്ക് പൂജയും, വൈകുന്നേരം 6.30ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ രോഹിണി ടീച്ചര്‍ തുളസി വനം കാര്‍മ്മികത്വം വഹിച്ച സര്‍വ്വൈശ്വര്യ വിളക്ക് പൂജയും നടന്നു. തുടര്‍ന്ന് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും, മരക്കലപാട്ടും, പൂജയും, എഴുന്നള്ളത്തും നടന്നു. ഉത്സവത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 18ന് ബുധനാഴ്ച രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ, എഴുന്നള്ളത്ത് എന്നിവയും വൈകുന്നേരം 7 മണിക്ക് വിവിധ കലാ സംഘങ്ങള്‍ അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും അരങ്ങേറും. രാത്രി 9 മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും, മരക്കല പാട്ടും, പൂജയും രാത്രി 10 30 ന് എഴുന്നള്ളത്തും നടക്കും.ഉത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ അദ്ധ്യാത്മിക പ്രഭാഷണം, തിരുവാതിര, ഡാന്‍സ് ഫെസ്റ്റ്, നാടകം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. അന്നദാനവും നടക്കും ആറുനാള്‍ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവം അരങ്ങ്പറിക്കല്‍ ചടങ്ങോടെ നവംബര്‍ 22ന് സമാപിക്കും.

 

error: Content is protected !!