local news

മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി വെല്‍ഫെയര്‍ പുരസ്‌കാര വിതരണം 20 ന്; ഹോസ്ദുര്‍ഗ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: മൂന്ന് പതിറ്റാണ്ട് കാലമായി കാഞ്ഞങ്ങാട്ടെ സര്‍വതല സ്പര്‍ശിയായ മേഖലകളില്‍ മുഴുക്കേ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി വിവിധ മേഖലകളില്‍ നിസ്തുല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ നവംബര്‍ 20ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഹോസ്ദുര്‍ഗ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിതരണം ചെയ്യും. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ചടങ്ങില്‍ അധ്യക്ഷനാകും. മുഖ്യരക്ഷാധികാരിയായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം നജീബ് കാന്തപുരം എം എല്‍ എയ്ക്കാണ്. മുന്‍ ചെയര്‍മാന്‍ ടി. അബൂബക്കര്‍ ഹാജിയുടെ ഓര്‍മ്മയ്ക്കായി ജീവകാരുണ്യ പുരസ്‌കാരം പ്രൊഫ. ഗോപിനാഥ് മുതുകാടും പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക മാധ്യമ പുരസ്‌കാരത്തിന് രവീന്ദ്രന്‍ രാവണേശ്വരമാണ് അര്‍ഹരായത്. ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ചടങ്ങില്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സി.എച്ച്. സെന്റര്‍ വൈസ് ചെയര്‍മാനുമായ ഷംസുദ്ദീന്‍ സീപഡ് മാണിക്കോത്തിനെ ആദരിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും പ്രൊഫ. കെ പി ജയരാജന്‍, ബഷീര്‍ ആറങ്ങാടി, ഹാഷിം ആറങ്ങാടി എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. എം കെ മുനീര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, കഥാകൃത്ത് ടി പത്മനാഭന്‍, നോവലിസ്റ്റ് സേതു, നിരൂപകന്‍ ഇബ്രാഹിം ബോവിഞ്ച കവി അഹമ്മദ് പള്ളിക്കര, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ക്കാണ് മുന്‍കാലങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്. പ്രൊഫ. കെ.പി. ജയരാജന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ചെയര്‍മാന്‍ സുറൂര്‍ മൊയ്തു ഹാജി അനുസ്മരണ പ്രഭാഷണം നടത്തും. മുഖ്യ രക്ഷാധികാരി തായല്‍ അബ്ദുള്‍ റഹ്‌മാന്‍ ഹാജി ഉപഹാര സമര്‍പ്പണം നടത്തും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ: ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ, എ കെ എം അഷ്‌റഫ് എം എല്‍ എ , കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ, കെ.നീലകണ്ഠന്‍ എം എല്‍ എ, അഡ്വ: സന്ദീപ് വാര്യര്‍ എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, കാസര്‍കോട് ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന് എക്സ് എം എല്‍ എ, സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ പി.സതീഷ് ചന്ദ്രന്‍ എക്സ് എം എല്‍ എ, ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം സി കെ പത്മനാഭന്‍, സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജ ബഷീര്‍ വെള്ളിക്കോത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എന്‍ എ ഖാലിദ് ,നഗരസഭ പ്രതിപക്ഷ നേതാവ് എം പി ജാഫര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍ എ.ഹമീദ് ഹാജി, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.ഇബ്രാഹിം, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി , യതീംഖാന പ്രസിഡണ്ട് അഹമ്മദ് ബെസ്റ്റോ,സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി, മെട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് മെട്രോ, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. ആസിഫ്, ജില്ലാ വിദ്യാഭ്യാസ ന്യൂനപക്ഷ സമിതി സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് കെ മുഹമ്മദ് കുഞ്ഞി, എം എസ് എസ് സംസ്ഥാന സെക്രട്ടറി പി എം നാസര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേരും. കോ ഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി സ്വാഗതവും , കണ്‍വീനര്‍ ടി റംസാന്‍ നന്ദിയും പറയും.
വാര്‍ത്ത സമ്മേളനത്തില്‍
മുഖ്യ രക്ഷാധികാരി
തായല്‍ അബ്ദുള്‍ റഹ്‌മാന്‍ ഹാജി,
ചെയര്‍മാന്‍
?സുറൂര്‍ മൊയ്തു ഹാജി,കോ-ഓര്‍ഡിനേറ്റര്‍ ?ബഷീര്‍ ആറാങ്ങാടി,കണ്‍വീനര്‍
?ടി. റംസാന്‍,ട്രഷറര്‍
?സൗദി അബൂബക്കര്‍ ഹാജി,
?ഭാരവാഹികളായ
?ഷംസുദ്ദീന്‍ സ്പീഡ് മാണിക്കോത്ത്,
?എം.കെ. അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍,
?എം.കെ. ലത്തീഫ് ,
?സി.എച്ച്. അബ്ദുള്‍ ഹമീദ് ഹാജി ,
?സി. അബ്ദുള്ള ഹാജി,
?എം.പി. അബ്ദുള്‍ കരീം.

 

error: Content is protected !!