സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇഗ്‌നോ ഇന്‍ഡക്ഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു; സെന്റര്‍ കോഡിനേറ്റര്‍ ഡോ. വി എന്‍ .മനോജ് ഉദ്ഘാടനം ചെയ്തു
കോട്ടപ്പാറ: ഇഗ്‌നോ സ്റ്റഡി സെന്റര്‍ ആയ സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026 ജൂലൈ സെഷന്‍ ബാച്ചിലെ കുട്ടികള്‍ക്ക് ഇന്‍ഡക്ഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. സെന്റര്‍ കോഡിനേറ്റര്‍ ഡോ. വി എന്‍ .മനോജ് ഉദ്ഘാടനം ചെയ്തു. സെന്റര്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ആയ ദിവ്യ ശിവന്‍ കുട്ടികള്‍ക്കുള്ള ക്ലാസ് കൈകാര്യം ചെയ്തു. അസിസ്റ്റന്റ് കോഡിനേറ്റര്‍ ആയ ബി.ദീപിക, അസിസ്റ്റന്‍സ് ടിവി .അമൃത, രോഹിത് രവീന്ദ്രന്‍, ടിവി രതീഷ് എന്നിവര്‍ സംബന്ധിച്ചു.

