local news

പ്ലാസ്റ്റിക്കിന് വിട; പാരമ്പര്യത്തിന്റെ പച്ചപ്പിലേക്ക് ഓലക്കൊട്ടകളുമായി കരുവാക്കോടുകാര്‍

പാലക്കുന്ന് : മണ്ണിലലിയാത്ത പ്ലാസ്റ്റിക് കവറുകളോട് വിടപറഞ്ഞ് പ്രകൃതിയുടെ സ്വന്തം കരുതലായ ഓലക്കൊട്ടകളെ ആഘോഷങ്ങളുടെ തിരുമുറ്റത്തേക്ക് തിരികെ കൊണ്ടുവരിക എന്ന സന്ദേശവുമായി കരുവാക്കോട്ട് ഓലമെടയല്‍-ഓലക്കൊട്ട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. 2027 ജനുവരി 22മുതല്‍ 27വരെ നടക്കുന്ന കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ട മഹോത്സവത്തിന് മുന്നോടിയായി തോക്കാനം-കരുവാക്കോട് പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഹരിത കൂട്ടായ്മ ഒരുക്കിയത്. ശിശുദിനമായ നവംബര്‍ 14ന് രാവിലെ കരുവാക്കോട് പനക്കാലില്‍ നടന്ന സംഗമം നാടന്‍ പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പായി മാറി. വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കുക എന്ന ലക്ഷ്യത്തോടെ, പുതുതലമുറയിലെ കുട്ടികള്‍ക്കായി പ്രത്യേക ഓലമെടയല്‍ പരിശീലനവും പെരുങ്കളിയാട്ട നാളുകളില്‍ ഉപയോഗിക്കുന്നതിനുള്ള ഓലക്കൊട്ട നിര്‍മ്മാണ പരിശീലനവും നടന്നു.
ക്ഷേത്ര ആചാരസ്ഥാനികന്‍ മുരളി കോമരം ഉദ്ഘാടനം ചെയ്തു. പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് ഗണേശന്‍ അവിട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി. വി രാധിക. പ്രാദേശിക സെക്രട്ടറി ടി.വി. പ്രകാശന്‍,
ആഘോഷകമ്മിറ്റി ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, വൈസ് ചെയര്‍മാന്‍ നാരായണന്‍ റോയല്‍, പോളിയപ്രം ചന്ദ്രന്‍ നായര്‍, പോളിയപ്രം വേണു നായര്‍, ബാലകൃഷ്ണന്‍ കരുവാക്കോട്, നാരായണന്‍ കരുവാക്കോട്, സി. ഗോവിന്ദന്‍ കരുവാക്കോട്, മാതൃസമിതി സെക്രട്ടറി ഷൈന മുരളി, യുവ കൂട്ടായ്മ പ്രസിഡന്റ് സുധികൃഷ്ണന്‍ കണിയാമ്പാടി, അനില്‍കുമാര്‍ കരിപ്പോടി, രാജേന്ദ്രന്‍ കണിയാമ്പാടി, അനില്‍കുമാര്‍ മുച്ചിലോട്ട്, പങ്കജാക്ഷി, പ്രിയ തമ്പാന്‍, ശ്രുതി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!