local news

കരിപ്പോടി പെരുംകളിയാട്ട മഹോത്സവം: മഹാ അന്നദാനത്തിനായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

ബേഡകം: 2027 ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള മഹാ അന്നദാനത്തിനായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.
പരേതരായ കമ്മാടത്ത് അമ്മ, ചിണ്ടന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ 1.5 ഏക്കര്‍ ഭൂമിയിലാണ് കൃഷി ഇറക്കുന്നത്. നാട്ടുകാരുടെയും പ്രാദേശിക അംഗങ്ങളുടെയും മാതൃസമിതി അംഗങ്ങളുടെയും പൂര്‍ണ്ണ സഹകരണത്തോടെ വെള്ളരി, മത്തന്‍, കുമ്പളം, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
പച്ചക്കറി വിത്തിടല്‍ കര്‍മ്മം നാരായണന്‍ അന്തിതിരിയന്‍, അരവിന്ദന്‍ വല്യച്ഛന്‍, മുരളി കോമരം, കരുണാകരന്‍ കോമരം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ബേഡകം പ്രാദേശിക സമിതി പ്രസിഡന്റ് കുഞ്ഞികണ്ണന്‍ ബീംബുങ്കാല്‍ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബേഡഡുക്ക കൃഷി ഓഫീസര്‍ ലിന്റാ ഐസക്, വാര്‍ഡ് മെമ്പര്‍ ടി. മാധവി, ആഘോഷകമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ അമ്പു ഞെക്ലി, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, ആഘോഷകമ്മിറ്റി വൈസ് ചെയര്‍മാന്‍ രവി കളനാട്, ബാലകൃഷ്ണന്‍ മേല്‍ബാര, മാതൃസമിതി സെക്രട്ടറി ഷൈന മുരളി, കെ.വൈ.കെ യുവ കൂട്ടായ്മ പ്രസിഡന്റ് സുധി കൃഷ്ണ, യുവകൂട്ടായ്മ അംഗങ്ങളായ അനില്‍, ബിജേഷ് ബാലകൃഷ്ണന്‍, മാതൃസമിതി ബേഡകം പ്രസിഡന്റ് പ്രേമ മതക്കം, സെക്രട്ടറി ഉഷ ബാലന്‍, ഷിജേഷ് ബീംബുങ്കാല്‍, ഗോപാലകൃഷ്ണന്‍ ബീംബുങ്കാല്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി വിജയന്‍ കുട്ടിയാനം സ്വാഗതവും . മാതൃസമിതി ട്രഷറര്‍ നളിനി മുന്നാട് നന്ദി പറഞ്ഞു.

 

error: Content is protected !!