മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിംഗ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിംഗ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. ജില്ലാ വനിതാ വിംഗ് പ്രസിഡന്റ് രേഖ മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനിതാ വിംഗ് കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രസന്ന ചന്ദ്രന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ഷീജ മോഹന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. ആസിഫ് മുഖ്യാതിഥിയായി. ജില്ലാ വനിതാ വിംഗ് ജനറല്‍ സെക്രട്ടറി മായ രാമചന്ദ്രന്‍ വിശിഷ്ഠാതിഥിയായി. ജില്ലാ വനിതാ വിംഗ് ട്രഷറര്‍ ജയലക്ഷ്മി സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ലോക പഞ്ചഗുസ്തി മത്സരം വെങ്കല മെഡല്‍ ജേതാവും, ചെറുവത്തൂര്‍ വനിതാ വിംഗ് പ്രസിഡന്റുമായ കെ.സി. പ്രീതയെ ഉപഹാരം നല്‍കി ആദരിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. മഹേഷ്, ട്രഷറര്‍ ഹാസിഫ് മെട്രോ, സീനിയര്‍ വൈസ് പ്രസിഡന്റ് ഐശ്വര്യ കുമാരന്‍ , വനിതാ വിംഗ് രക്ഷാധികാരി ഷെരീഖ് കമ്മാടം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം, ഷെരിഫ് ഫ്രെയിം ആര്‍ട്ട്, രഞ്ജിത്ത് കൊവ്വല്‍ , രാമകൃഷ്ണ കാമത്ത് , അനില്‍ റൂഫ് വേള്‍ഡ് , ഇല്യാസ് മുട്ടുംന്തല, എന്നിവര്‍ സംസാരിച്ചു. വനിതാ വിംഗ് ജനറല്‍ സെക്രട്ടറി പ്രസന്ന ചന്ദ്രന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ജയശ്രീ രാഘവന്‍ നന്ദിയും പറഞ്ഞു. 2026 – 28 വര്‍ഷത്തെ
പുതിയ ഭാരവാഹികളായി ശോഭന ബാലകൃഷ്ണന്‍ (പ്രസിഡന്റ്), ഷീജ മോഹന്‍ (ജനറല്‍ സെക്രട്ടറി) ,
ബീന ചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

