local news

റിട്ട.പ്രധാനധ്യാപകന്‍ ചെറുവത്തൂര്‍ വി.വി. നഗറിലെ ടി.വി. മാധവന്‍ മാസ്റ്റര്‍ അന്തരിച്ചു

ചെറുവത്തൂര്‍ വിവി നഗറിലെ റിട്ട.പ്രധാനധ്യാപകന്‍ ടി.വി. മാധവന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. മൃതദേഹം
ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വി വി നഗറില്‍ പൊതുദര്‍ശനം. വൈകീട്ട് 4 മണിക്ക് സംസ്‌കാരം.
മുഴക്കോം ഗവ. യു.പി. സ്‌കൂള്‍ റിട്ട. പ്രധാനാധ്യപകനാണ്. വി വി സ്മാരക കലാവേദി സ്ഥാപക പ്രസിഡന്റ്.
കയ്യൂര്‍ ഗവ. എല്‍ പി സ്‌കൂള്‍,നാലിലാംകണ്ടം ഗവ. യുപി സ്‌കൂള്‍, ഗവ. വെല്‍ഫെയര്‍ യു പി സ്‌കൂള്‍ ചെറുവത്തൂര്‍
എന്നിവിടങ്ങളില്‍ അധ്യാപകനായും ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പെരുന്തടി, ഗവ. എല്‍ പി സ്‌കൂള്‍ കളനാട്,ഗവ. എല്‍ പി സ്‌കൂള്‍ വെള്ളാട്ട് എന്നിവിടങ്ങളില്‍ പ്രധാന അധ്യാപകനായും ജോലി ചെയ്തു. ദീര്‍ഘനാള്‍ നീണ്ടു നിന്ന 1973 ലെ ചരിത്ര പ്രസിദ്ധമായ അധ്യാപക സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു.
സി.പി ഐ എം വി.വി. നഗര്‍ ബ്രാഞ്ച് അംഗം, കെ ജി ടി എ കെ എസ് ടി എ അധ്യാപക സംഘടനയുടെ ചെറുവത്തൂര്‍ സബ്ജില്ലാ ഭാരവാഹി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുവത്തൂര്‍ കൊവ്വല്‍ യൂണിറ്റ് പ്രസിഡണ്ട്,പി. എന്‍ പണിക്കര്‍ സൗഹൃദ സമ്പാദ്യപദ്ധതി വി.വി നഗര്‍ യൂണിറ്റ് പ്രസിഡണ്ട്,ബസ് ഓണേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഉണ്ണിക്കണ്ണന്‍, തിരുവാതിര ബസുകളുടെ ഉടമ കൂടിയാണ്.
ഭാര്യ : ഇ .സാവിത്രി ( സി പി. ഐ എം വി.വി. നഗര്‍ ഒന്ന് ബ്രാഞ്ച് അംഗം) മക്കള്‍ :സുമനേഷ് ,ഷൈമ (നീലേശ്വരം)
മരുമക്കള്‍ : പുരുഷോത്തമന്‍ (ദുബായ്), സൗമ്യ സുമനേഷ്(അധ്യാപിക, വി പി പി എം കെ പി വി എച്ച് എസ് എസ് തൃക്കരിപ്പൂര്‍) സഹോദരങ്ങള്‍ : ടി തമ്പാന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍, എഎഫ്ഒ ചെറുവത്തൂര്‍ കൊവ്വല്‍) പരേതരായ നാരായണി , ലക്ഷ്മി, കുഞ്ഞമ്പു മാസ്റ്റര്‍ ( റിട്ട. പ്രധാനാപകന്‍) സാവിത്രി ,ശ്രീദേവി, ശാരദ.

 

error: Content is protected !!