അമ്പലത്തറയില്‍ ജോലിക്കിടെ മാര്‍ബിള്‍ ദേഹത്ത് വീണ് നാലു തൊഴിലാളികള്‍ക്ക് പരിക്കേറ്റു
അമ്പലത്തറ: ജോലിക്കിടെ മാര്‍ബിള്‍ ദേഹത്ത് വീണ് നാലു തൊഴിലാളികള്‍ക്ക് പരിക്ക്.
തൃശൂര്‍ സ്വദേശികളായ അജിത്ത് (32), പ്രവീണ്‍ (34), വിനിഷ് (42), രഞ്ജിത്ത് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. അമ്പലത്തറയില്‍ നിര്‍മ്മാണ ആവശ്യത്തിലേക്ക് ഇറക്കി വെച്ച മാര്‍ബിള്‍ എടുക്കുമ്പോള്‍ നാലുപേരുടെയും ദേഹത്ത് മറിഞ്ഞ് വീഴുകയായിരുന്നു. സംഭവം അറിഞ്ഞ് പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ .സബിത , അമ്പലത്തറ പോലീസ് സ്റ്റേഷന് എഎസ്ഐമാരായ കെ. ജയരാജ്, ജയകൃഷ്ന്‍ എന്നിവരും സ്ഥലത്ത് എത്തി.

