ബേക്കല്‍ ഗോകുലം ഗോശാലയില്‍ ഗോപൂജ നടത്തി മന്ത്രി പി.സി. വിഷ്ണുനാഥ്
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നവംബര്‍ 10 മുതല്‍ 14 നാളുകള്‍ ഗാനനാദ പ്രവാഹത്തിന്റെതാകും. നാടന്‍ പശു സംരക്ഷണവും കലയും ആധ്യാത്മികതയും സംയോജിക്കുന്ന ത്രിവേണി സംഗമസ്ഥാനമായ ഗോകുലം ഗോശാലയില്‍ സംസ്ഥാന സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്
ഗോപൂജ നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീതോത്സവത്തിനാണ് ഗോകുലം വേദിയാവുന്നത്. 14 ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവ വേദിയിലെത്തിയ മന്ത്രിയെ ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാറും ഡോ. നാഗരത്‌ന ഹെബ്ബാറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗോശാലയില്‍ മന്ത്രി ഗോപൂജ നടത്തി. ബേക്കല്‍ ഗോകുലം ഗോശാലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇന്ന് അത് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സംഗീതജ്ഞരും നര്‍ത്തകരും പാടാനും നൃത്തം ചെയ്യാനും ആഗ്രഹിക്കുന്ന വേദി കൂടിയാണിത്. ഇവിടെ വന്ന് കലാര്‍ച്ചന നടത്തുന്ന എല്ലാവര്‍ക്കും അവരുടെ കലാജീവിതത്തില്‍ എല്ലാവിധ ഉയര്‍ച്ചകളും ഉണ്ടാകട്ടെ എന്ന് ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു

